നിക്കോട്ടിന് അടിമയാണോ എന്നറിയാന്‍
ഡോ. പത്മകുമാര്‍,
അസ്സോസിയേറ്റ് പ്രഫസര്‍,
മെഡിസിന്‍ ,
മെഡിക്കല്‍ കോളേജ്,
ആലപ്പുഴ
ഒരു പുകവലിക്കാരനാണോ നിങ്ങള്‍? എങ്കില്‍ നിക്കോട്ടിന് അടിമയാണോ എന്ന് മനസ്സിലാക്കാന്‍ താഴെ കൊടുക്കുന്ന ചോദ്യാവലി വായിക്കുക. |
പോയിന്‍റ് |
1. ഉറക്കമുണര്‍ന്ന് കഴിഞ്ഞ് എത്ര സമയത്തിനകം ആദ്യത്തെ സിഗരറ്റ് വലിക്കും? | |
a. അഞ്ചു മിനിട്ടിനകം | 3 |
b. 6-30 മിനിട്ടിനകം | 2 |
c. 31-60 മിനിട്ടിനകം | 1 |
d. 60 മിനിട്ടിന് ശേഷം | 0 |
2. പുകവലി നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ പുകവലിക്കാതെയിരിക്കുവാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടനുഭപ്പെടാറുണ്ടോ? | |
a. ഉണ്ട് | 1 |
b. ഇല്ല | 0 |
3. നിങ്ങക്ക് ഏത് സിഗരറ്റ് വലിക്കാതിരിക്കാനാണ് ഏറ്റവും കൂടുതല്‍ പ്രയാസം? | |
a. ദിവസത്തില്‍ ആദ്യം വലിക്കുന്ന സിഗരറ്റ് | 1 |
b. മറ്റുള്ളവ | 0 |
4. ഒരുദിവസം എത്ര സിഗരറ്റ് വലിക്കും? | |
a. പത്തില്‍ താഴെ | 0 |
b. 11-20 | 0 |
c. 21-30 | 2 |
d. 31-ല്‍ കൂടുതല്‍ | 3 |
5. ഉറക്കമുണര്‍ന്ന് ആദ്യത്തെ മണിക്കൂറിനുള്ളില്‍ മറ്റ് സമയങ്ങളെക്കാള്‍ കൂടുതല്‍ സിഗരറ്റ് വലിക്കുമോ? | |
a. വലിക്കും | 1 |
b. ഇല്ല | 0 |
6. രോഗശയ്യയില്‍ കിടക്കുമ്പോള്‍ പുകവലിക്കാറുണ്ടോ? | |
a. വലിക്കും | 1 |
b. ഇല്ല | 0 |
നിങ്ങളുടെ പോയിന്‍റ് കൂട്ടി നോക്കുമ്പോള്‍ ഏഴില്‍ കൂടുതലാണെങ്കില്‍ നിങ്ങള്‍ നിക്കോട്ടിന് അടിമയാണ്. നിങ്ങള്‍ക്ക് ചികില്‍സ ആവശ്യമാണ്. |